Sponsored Links

KPSC പുതിയ 98 തസ്തികകളിലേക്ക് പി.എസ്.സി വിജ്ഞാപനം

പുതിയ തസ്തികയിലേക്ക് കേരള പബ്ലിക്‌ സര്‍വീസ് കമ്മിഷന്‍ അപേക്ഷ ക്ഷണിച്ചു. ഇതില്‍ 79 തസ്തികകള്‍ സംവരണ വിഭാഗക്കാര്‍ക്ക് മാത്രം ഉള്ളതും 19 തസ്തികകള്‍ ജനറല്‍ റിക്രൂട്ട്‌മെന്റാണ്.

ഹയര്‍സെക്കന്‍ഡറി ലബോറട്ടറി അസിസ്റ്റന്റ്റ് തസ്തികകളിലേക്ക് SSLC ആണ്‌ യോഗ്യത. നിയമനം കിട്ടിയാല്‍ പ്രൊബേഷൻ കാലയളവില്‍ PSC നടത്തുന്ന ലബോറട്ടറി അറ്റൻഡേഴ്‌സ് ടെസ്റ്റ് പാസാവണം.

പി.ജി. യോഗ്യതയുള്ളവർക്ക് പട്ടികജാതി വികസന ഓഫീസർ തസ്തികയിലേക്ക് അപേക്ഷിക്കാം. ഡ്രോയിങ് ടീച്ചർ (ഹൈസ്കൂൾ), നഴ്‌സറി ടീച്ചർ, ഗാർഡ്, സെക്യൂരിറ്റി ഗാർഡ്, ഫാം സൂപ്രണ്ട്, കാത്ത് ലാബ് ടെക്‌നീഷ്യൻ തുടങ്ങിയ തസ്തികകളും വിജ്ഞാപനത്തിലുണ്ട്.

www.keralapsc.gov.in എന്ന വെബ്‌സൈറ്റിൽ ഒറ്റത്തവണ രജിസ്‌ട്രേഷൻ രീതിയിൽ ഓൺലൈനായി അപേക്ഷിക്കണം. ഡിസംബർ 6 വരെ അപേക്ഷ സ്വീകരിക്കും

ഒറ്റത്തവണ രജിസ്‌ട്രേഷൻ ചെയ്യാന്‍ അറിയാത്തവര്‍ CONTACT US